Sunday, November 1, 2026

തോക്കുമായി കടയിലെത്തി എസ്ഡിപിഐകാരന്റെ വധഭീഷണി: പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആളുമാറിപ്പോയെന്ന് പോലീസ്, പ്രതിയെ വെറുതെ വിട്ടു

കൊല്ലം; തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ എസ്ഡിപിഐക്കാരന്റെ വധഭീഷണി. കൊല്ലം കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ തഴവ സ്വദേശി അൻസർ ഭീഷണിപ്പെടുത്തിയത്. മുകേഷിന്റെ പരാതിയിൽ അനസറിനെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

പരസ്യമായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതിന് എസ്ഡിപിഐക്കാരനെതിരെ പോലീസ് കേസെടുത്തില്ല. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസിന്റെ വാദം. അതേ സമയം, പ്രതിക്ക് എസ്ഡിപിഐ ബന്ധം ഉണ്ടെന്നും പരസ്യമായി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പോലീസ് മൃദു സമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. മുകേഷിനു നേരെ ചൂണ്ടിയ തോക്കല്ല സ്റ്റേഷനിൽ ഹാജരാക്കിയതെന്നും പരാതി ഉണ്ട്.

Related Articles

Latest Articles