Tuesday, October 27, 2026

ഷിരൂരിലെ തെരച്ചിൽ ! പുഴയിൽ നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചു ! ട്രക്കിന് സമാനമായ സിഗ്നലെന്ന് നിഗമനം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ പതിനൊന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കാണാതായ അർജുന്റെ ട്രാക്കിന്റേതെന്ന് കരുതുന്ന നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്.

ഇടവിട്ടുള്ള കനത്ത മഴയും ശക്തമായ അടിയൊഴുക്കും തുടരുന്ന സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. ശക്തമായ അടിയൊഴുക്കും കലങ്ങിയ വെള്ളവും അവിടെയും പ്രതിസന്ധിയാകുകയാണ്.

Related Articles

Latest Articles