മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവമായ മസ്തിഷ്കം എങ്ങനെയാണ് അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് എന്നത് ദീർഘകാലമായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ഒരു ചോദ്യമായിരുന്നു. എന്നാൽ ഇപ്പോൾ, ദക്ഷിണ കരോലിന മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (MUSC) ഗവേഷകർ മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു പുതിയ ‘ഡ്രെയിനേജ്’ അഥവാ മാലിന്യനിർമ്മാർജ്ജന പാത കണ്ടെത്തിയിരിക്കുകയാണ്. ‘ഐ സയൻസ്’ (iScience) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, മസ്തിഷ്കത്തിലെ ദ്രാവകങ്ങൾ പുറന്തള്ളുന്നതിൽ ‘മിഡിൽ മെനിഞ്ചിയൽ ആർട്ടറി’ (MMA) എന്ന ഘടന നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ആദ്യമായി തെളിയിച്ചിരിക്കുന്നു. #brainhealth #neuroscience #brainimaging #lymphaticsystem #medicaldiscovery #musc #brainwaste #sciencefacts #mri #neurobiology #iscience #medicalresearch #humanbrain #healthscience

