Tuesday, May 7, 2024
spot_img

ഏജന്റുമാർക്ക് നൽകിയത് 40 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ !നിക്കര്വാഗയിലേക്കുള്ള വിമാനം ഫ്രാൻസിൽ തടഞ്ഞു വച്ചതിൽ പുറത്ത് വരുന്നത് മനുഷ്യക്കടത്ത് സംഘങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ! ആസൂത്രകർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഗുജറാത്ത് പോലീസ്

ഇന്ത്യക്കാരുമായി യാത്രചെയ്യുകയായിരുന്ന നിക്കര്വാഗയിലേക്കുള്ള വിമാനം ഫ്രാൻസിൽ തടഞ്ഞു നിർത്തിയ സംഭവത്തിൽ മനുഷ്യക്കടത്ത് ശൃംഖലയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തു വരുന്നു. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള അന്വേഷണം ഗുജറാത്ത് പോലീസ് ഊർജിതമാക്കിയിട്ടുണ്ട് . വിമാനത്തിലെ യാത്രക്കാർ ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. അമേരിക്കയുടെ തെക്കൻ അതിർത്തിയിലെത്താൻ ഇവർ മനുഷ്യക്കടത്ത് ഏജന്റുമാര്‍ക്ക് 40 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ നല്‍കിയതായി പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഏജന്റുമാരെ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല. യാത്രക്കാരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിലും നിക്കര്വാഗയിൽ എത്തിയ ശേഷമുള്ള ഇവരുടെ പദ്ധതികളെയും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. എത്ര പേരെ ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തി, ആരൊക്കെയാണ് ഇങ്ങനെ യാത്ര ചെയ്തത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയ്ക്കുപോയ എയര്‍ബസ് എ340 വിമാനമാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഫ്രഞ്ച് പോലീസ് വിമാനം തടഞ്ഞത്.
യാത്രക്കാരിൽ കുറച്ചുപേര്‍ ഫ്രാന്‍സില്‍ തന്നെ തുടരുകയാണ്. ഫ്രാന്‍സില്‍ അഭയം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles