പാലക്കാട്: മംഗലം ഡാം പരിസരത്ത് മഴ തുടരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ എട്ടിന് 30 സെന്റീമീറ്ററാക്കി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ആറു ഷട്ടറുകളാണ് 15 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നത്.
നിലവില്‍ 15 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 77.88 മീറ്റര്‍ ആണ്. നിലവില്‍ ജലനിരപ്പ് 77.80 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് 15 സെ.മീ കൂടി ഉയര്‍ത്തുന്നത്. ജലനിരപ്പ് മംഗലം പുഴയുടെയും വെള്ളം ഒഴുകിയെത്തുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ പരിസരത്തെയും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.