Wednesday, September 23, 2026

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി, ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നിലവിൽ 80 സെ.മി ഉയർത്തിയിട്ടുണ്ട്.

ഉടൻ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 45 സെ.മി ഉയർത്തിയിട്ടുണ്ട്.

അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles