Thursday, May 16, 2024
spot_img

അയോദ്ധ്യ മൂന്ന് ഘട്ടങ്ങളിലൂടെ; യുവസംവിധായകൻ യദു വിജയകൃഷ്‌ണന്റെ ”ദി സ്റ്റോറി ഓഫ് അയോദ്ധ്യ” പ്രകാശനത്തിന് ഒരുങ്ങുന്നു

”ദി സ്റ്റോറി ഓഫ് അയോദ്ധ്യ” എന്ന ഇതിഹാസ നോവലുമായി യുവ സംവിധായകൻ യദു വിജയകൃഷ്ണൻ. ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്ര കഥാപാത്രങ്ങൾ അടങ്ങുന്ന ഒരു ഇംഗ്ലീഷ് നോവൽ ആണ് ”സ്റ്റോറി ഓഫ് അയോദ്ധ്യ”.

അദ്ദേഹത്തിന്റെ നോവലിൽ മൂന്ന് കാലഘട്ടങ്ങളെ കുറിച്ചാണ് പറയുന്നത്. രാമന്റെ കാലഘട്ടത്തിലുള്ള കഥ, രാവണനെ വധിച്ച ശേഷം ഒരു വിജയിയായി ശ്രീരാമൻ തിരിച്ചെത്തുമ്പോഴും അയോദ്ധ്യ അവസാനിക്കുന്നില്ല എന്നതാണ് നോവലിന്റെ ആദ്യ ഘട്ടത്തിൽ പറയുന്നത്.

1528 കളിൽ ക്ഷേത്രം തകർത്ത മീർ ബാക്കിയുടേയും ബാബറിൻ്റേയും കഥ, 90 കളിലെ രാമജന്മഭൂമി രാമ മന്ദിർ പണിയണം എന്ന ആവിശ്യമായിട്ടുണ്ടായ പ്രസ്ഥാനം ഇതിനവസാനമായി ബാബറി മസ്‌ജിദ്‌ തകർക്കപ്പെടുകയും ചെയ്യ്ത സന്ദർഭങ്ങൾ ഇങ്ങനെ 3 കാലഘട്ടങ്ങളെ കുറിച്ചാണ് ”ദി സ്റ്റോറി ഓഫ് അയോദ്ധ്യ”പറയുന്നത്.

പല നൂറ്റാണ്ടുകളിലുള്ള കഥാപാത്രങ്ങളും, അതിലെ രാഷ്ട്രീയം, യുദ്ധം, ചരിത്രം, കലാപം തുടങ്ങി എല്ലാം ചേർത്ത് ഒരുക്കിയ ഒരു കഥയാണ് ”ദി സ്റ്റോറി ഓഫ് അയോദ്ധ്യ”.

അതേസമയം കഥയിലെ കഥാപാത്രങ്ങളിൽ ഒരാളായി ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ കെ മുഹമ്മദ് ഇതിൽ കഥാപാത്രമായി എത്തുന്നുണ്ട്. അയോദ്ധ്യയിൽ ഖനനം നടത്തി ക്ഷേത്രം ഉണ്ടെന്ന് തെളിയിച്ച ആർക്കിയോളജി ടീമിലെ അംഗം കൂടിയാണ് കെ കെ മുഹമ്മദ്. ഇത് പബ്ലിഷ് ചെയ്യുന്നത് ദില്ലയിലെ ഗരുഡ ബുക്‌സ് ആണ്. ഗരുഡ ബുക്‌സ് വെബ് സൈറ്റിൽ ഇപ്പോൾ ബുക്ക് ഓർഡർ ചെയ്യാൻ ലഭ്യമാണ്.

മാത്രമല്ല പ്രശസ്ത ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്റെ മകനായ യദു വിജയകൃഷ്ണൻ ഛായാഗ്രാഹകനും സംവിധായകനുമാണ്‌. ഈ ഇതിഹാസ നോവൽ എഴുതാൻ തനിക്ക് 8 മാസമെടുത്തെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 4 വർഷത്തെ കാത്തിരിപ്പിന് ശേഷം തന്റെ ആദ്യ ചരിത്ര നോവൽ “ദി സ്റ്റോറി ഓഫ് അയോദ്ധ്യ” എല്ലാ പുസ്തകശാലകളിൽ എത്താൻ പോകുന്നെന്ന സന്തോഷവും അദ്ദേഹം തത്വമയി ന്യൂസിനോട് പങ്കുവെച്ചു.

Related Articles

Latest Articles