Friday, October 2, 2026

അതിര്‍ത്തി തർക്കം: മലപ്പുറത്ത് 62കാരനെ അയൽവാസികൾ ചവിട്ടിക്കൊന്നു

മലപ്പുറം: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് (Murder) അയല്‍വാസിയെ ചവിട്ടികൊന്നു. പൊന്നാനി ഗേൾസ് ഹൈസ്‌കൂളിന് സമീപമാണ് ദാരുണ സംഭവം. പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു.

Related Articles

Latest Articles