Wednesday, May 8, 2024
spot_img

വർഷങ്ങൾക്ക് മുമ്പ് നടന്ന യുവതിയുടെ ആത്മഹത്യ;ഭർത്താവ് തീ കൊളുത്തി കൊന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ;ഒൻപത് കൊല്ലത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് നടന്ന യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്.സംഭവത്തിൽ ഒൻപത് വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ.നേമം സ്വദേശിനി അശ്വതിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി അശ്വതി ജീവനൊടുക്കിയെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത്. ഭർത്താവ് രതീഷിന് പൊള്ളലേറ്റിരുന്നെങ്കിലും അശ്വതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് കരുതി. വീടിനകത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് രതീഷ് തീ കൊളുത്തി കൊന്നതാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ അറിയിച്ചു.

Related Articles

Latest Articles