Thursday, October 1, 2026

സെന്തിൽ ബാലാജിക്ക് കനത്ത തിരിച്ചടി; പണം തട്ടിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി : സെന്തിൽ ബാലാജിക്ക് കനത്ത തിരിച്ചടി. പണം തട്ടിപ്പ് നടത്തിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സെന്തില്‍ ബാലാജിയും ഭാര്യ മേഘലയും സുപ്രീം കോടതിയെ സമീപിച്ചത്.

ജൂണ്‍ 14നാണ് പണം തട്ടിപ്പു കേസില്‍ ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിന് ശേഷം പൊലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്ന വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles