Friday, May 3, 2024
spot_img

പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ! കെ അഹമ്മദ് കബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 16 കാരിയുടെ പരാതിയിൽ

പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് നടപടി. ചെർപ്പുളശ്ശേരി പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാളെ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ലോക്കൽ സെക്രട്ടറി അറിയിച്ചു.

ഇന്നലെയാണ് അഹമ്മദ് കബീറിനെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയും കുടുംബവും പോലീസിൽ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Latest Articles