Tuesday, May 21, 2024
spot_img

”അച്ഛന്റെ കയ്യിൽ പിടിക്കാൻ പോലും പേടിയായിരുന്നു” തുറന്നടിച്ച് ഷോബി തിലകൻ

”അച്ഛന്റെ കയ്യിൽ പിടിക്കാൻ പോലും പേടിയായിരുന്നു” തുറന്നടിച്ച് ഷോബി തിലകൻ | Shobi Thilakan

മലയാള ചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ. പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു.മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.

18-ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.43 നാടകങ്ങൾ സംവിധാനം ചെയ്തു.1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണമായും നാടകനടൻ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു.

മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.

അച്ഛനോടൊപ്പമുളള ഓരോ നിമിഷവും അത്രയും വിലപ്പെട്ടതായിരുന്നു. അച്ഛനോടൊപ്പം അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നത് താനായിരുന്നുവെന്നാണ് ഷോബി തിലകൻ വ്യക്തമാക്കുന്നത്. പ്രമുഖ വാർത്താ മാധ്യമമായ കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷോബിയുടെ വെളിപ്പെടുത്തൽ. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടിൽ നിന്ന് വളർന്നതിനാൽ അച്ഛനെ തനിക്ക് ഏറെ മിസ് ചെയ്തിരുന്നു. പത്താം ക്ലാസിന് ശേഷമാണ് അച്ഛന്‍റെ കൂടെ താമസിക്കാൻ കഴിഞ്ഞതെന്ന് ഷോബി പറഞ്ഞു.

അത്ഭുത വസ്തുവിനെ പോലെയായിരുന്നു വളരെ ചെറുപ്പത്തിൽ ഞാൻ അച്ഛനെ കണ്ടിരുന്നത്. അച്ഛനോട് കയർത്ത് സംസാരിക്കുകയേ ഒരുപാട് സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണ നിമിഷം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത് – ഷോബി പറയുന്ന ഓർമ്മകൾ.

Related Articles

Latest Articles