Friday, May 17, 2024
spot_img

കാടും മേടും താണ്ടി, ചെന്നെത്തുന്നിടങ്ങളിലെല്ലാം ഐശ്വര്യം പകർന്നു പോകുന്ന തിരുവാഭരണ ഘോഷയാത്ര 13ന് പന്തളം കൊട്ടാരത്തു നിന്ന് ആരംഭിക്കും, 83 കിലോമീറ്റർ താണ്ടി 15ന് സന്നിധാനത്തെത്തും

പന്തളം- ശബരിമല തീർത്ഥാടന കാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. മകരവിളക്ക് ദിവസത്തെ സന്ധ്യയ്ക്ക് പൂജാ സമയത്ത് അയ്യപ്പനു ചാർത്താനുള്ള ആഭരണങ്ങൾ പന്തളത്തു നിന്നും ശബരിമലയിലേക്ക് കൊടുത്തയക്കുന്ന ചടങ്ങും അതിന്‍റെ ആഘോഷപൂര്‍ണ്ണമായ യാത്രയുമാണ് ഓരോ വർഷവും വിശ്വാസികൾ കാത്തിരിക്കുന്ന തിരുവാഭരണ ഘോഷയാത്ര. കാടും മേടും താണ്ടി, ചെന്നെത്തുന്നിടങ്ങളിലെല്ലാം ഐശ്വര്യം പകർന്നു പോകുന്ന തിരുവാഭരണ ഘോഷയാത്ര ഒരു നാടിന്‍റെ കാത്തിരിപ്പും വിശ്വാസികളുടെ പ്രതീക്ഷയുമാണ്. ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ജനുവരി 13 ശനിയാഴ്ച പന്തളത്തു നിന്നാരംഭിക്കും.

അന്നേദിവസം രാവിലെ പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേൽശാന്തി ബ്രഹ്മശ്രീ കേശവൻ പോറ്റി കൊണ്ടുവരുന്ന പുണ്യാഹം കൊട്ടാരം സ്ട്രോങ് റൂമിനു പുറത്തു വെച്ചിട്ടുള്ള തിരുവാഭരണ പേടകങ്ങളിൽ തളിച്ച് ശുദ്ധി വരുത്തി 7 മണിയോടെ അശുദ്ധി ഇല്ലാത്ത കുടുംബ ബന്ധുക്കൾ തിരുവാഭരണ പേടകങ്ങൾ വാഹകരുടെ ശിരസിൽ വെച്ചു കൊടുക്കും.

പേടകങ്ങൾ കൊണ്ടുപോകുന്ന പാതയിലും പുണ്യാഹം തളിച്ച് പുത്തൻമേടത്താഴയിൽ ഒരുക്കിയിരിക്കുന്ന പൂ പന്തലിൽ പേടകങ്ങൾ ദർശനത്തിനായി വെക്കും. ഇവിടെ പേടകം തുറന്നുള്ള ദർശനം ഉണ്ടായിരിക്കില്ല.

12.45 ന് ക്ഷേത്ര മേൽശാന്തി നീരാഞ്ജനം ഉഴിഞ്ഞ് കൃത്യം ഒരു മണിക്ക് തിരുവാഭരണഘോഷയാത്ര പന്തളത്തുനിന്നും സന്നിധാനത്തേക്ക് പുറപ്പെടും. 17-ാം തീയതി കുടുംബത്തിലെ അശുദ്ധി കഴിയുന്നതു കാരണം 18-ാം തീയതി കുടുംബാംഗങ്ങൾ സന്നിധാനത്ത് എത്തുകയും തുടർന്ന് നടക്കുന്ന മുഖ്യചടങ്ങുകളായ കളഭ പൂജയിലും ഗുരുതിയിലും പങ്കെടുത്ത് 21 ന് നട അടച്ച ശേഷം പടിയിറങ്ങുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം അറിയിച്ചു.

Related Articles

Latest Articles