Thursday, May 9, 2024
spot_img

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി ! ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം; ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൂകി വിളി

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനർഹനായി. വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകളും ശ്രദ്ധിക്കപ്പെട്ടു.

മാസ്റ്റർ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ തുടങ്ങിയ ആശയ വിനിമയ പരിപാടികളും ഫിലിം മാർക്കറ്റ്, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയ സിനിമാ പരിപോഷണ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറി. സാംസ്കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്കു മാറ്റിയിട്ടും ​ഗാനസന്ധ്യകൾ വൻജനാവലി ഏറ്റെടുത്തു. അതെ സമയം ചലച്ചിത്ര അക്കാദമി ചെയർമാന് നേരെ പ്രതിഷേധമുണ്ടായി. രഞ്ജിത്തിനെ പ്രസംഗത്തിനായി ക്ഷണിച്ചപ്പോൾ കാണികൾ കൂകി വിളിച്ചു.

Related Articles

Latest Articles