Wednesday, May 8, 2024
spot_img

ഓർക്കാട്ടേരിയിലെ യുവതിയുടെ ആ​ത്മഹത്യ ! മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ഒളിവിലായിരുന്ന ഭർത്യസഹോദരി ഹാജരായി !

ഓർക്കാട്ടേരിയിൽ യുവതി ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്യസഹോദരി അറസ്റ്റിൽ. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) ആണ് അറസ്‌റ്റിലായത്. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെയും ഹഫ്സയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഹഫ്സ ഡിവൈഎസ്‌പി ആർ.ഹരിപ്രസാദ് മുൻപാകെ ഹാജരായത്. തുടർന്ന് എടച്ചേരി പോലീസ് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം.ഷീജയുടെ മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.

നേരത്തെ റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതേസമയം പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. കേസിൽ ഷബ്നയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ഷബ്‌ന ഭർത്താവ് ഹബീബിന്‍റെ ഓർക്കാട്ടേരിയിലെ വീട്ടിൽ വച്ച് മരിക്കുന്നത്. ഷബ്ന മുറി അടച്ചിട്ടെന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയും തുടർന്ന് രാത്രിയോടെ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ഷബ്‌നയെ കണ്ടെത്തിയത് .

വൈകുന്നേരംവീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് ഹനീഫ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ പൊലീസിന് മൊഴി നൽകി. മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണമെന്ന് മകൾ പറഞ്ഞു.

പുതിയ വീട് വാങ്ങി താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് യുവതിയുടെമരണം. ഭർതൃ വീട്ടുകാരുടെ പീഡനം പലപ്പോഴും മകൾ പറഞ്ഞിരുന്നെന്നും വിവാഹത്തിന് നൽകിയ സ്വർണം വീടിനായി ഉപയോഗിക്കാൻ പറഞ്ഞതോടെയാണ് ഉപദ്രവം കൂടിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. ഹനീഫ കൊല്ലാനും മടിക്കില്ലെന്ന് ഷബ്നയുടെ ഭർത്താവ് പറയുന്ന ശബ്ദരേഖയും ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.

Related Articles

Latest Articles