Friday, May 17, 2024
spot_img

ഗ്ലാമർ വേഷം ‘പണി ‘കൊടുത്തു !!!
ദുബായിൽ ഗ്ലാമറസ് വേഷത്തിൽ വീഡിയോ ചിത്രീകരിച്ച
ബോളിവുഡ് നടി ഉർഫി ജാവേദ് പോലീസിൽ പിടിയിൽ

ദുബായ് : ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതിനെത്തുടർന്ന് ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ പോലീസ് കസ്റ്റ‍ഡിയിൽ. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള ഉർഫിയെ ഇപ്പോൾ ദുബായ് പൊലീസ് ചോദ്യം ചെയ്യുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ദുബായിൽ പൊതുസ്ഥലങ്ങളിൽ ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല.അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.സണ്ണി ലിയോണിയും അർജുൻ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്‌വില്ല എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി ക്യാമറയ്ക്കു മുന്നിലെത്തിയത്.

Related Articles

Latest Articles