Tuesday, October 27, 2026

കൊല്‍ക്കത്തയില്‍ വച്ച് മാതാപിതാക്കള്‍ നഷ്ടമായപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത് യുവതിയുടെ കുടുംബം;അക്രമി സംഘത്തിനെതിരെ വെടിയുതിർക്കാൻ ജയനെ പ്രേരിപ്പിച്ചത് സ്വന്തം ചോരയെക്കാൾ സ്നേഹിച്ച ആ സഹോദരിയുടെ കണ്ണുനീർ.. മുബ്രയിലെ വെടിവെയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

താനെ : മഹാരാഷ്ട്രയിലെ താനെയിലെ മുബ്രയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമികൾക്ക് നേരെ മലയാളി വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്ബർ അബ്ദുൽ ഷെയ്ഖ് മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ സൈനികനായ ജയൻ ശിവാനന്ദൻ നായരെ (51) മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ വെച്ച് ഒമ്പതാം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ അക്രമി സംഘം പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ കുടുംബമാണ് ദത്തെടുത്ത് വളര്‍ത്തിയത്

സ്കൂളിലെ കെയർടേക്കറായി ജോലി ചെയ്യുന്നയുവതിയെ യുവാക്കൾ അപമാനിച്ചതാണ് ജയനെ പ്രകോപിപ്പിച്ചത്. സ്കൂൾ വളപ്പിലെ വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട് യുവാക്കളും യുവതിയും തമ്മിൽ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ യുവാക്കൾ തന്നെ ശല്യം ചെയ്ത വിവരം യുവതി ജയനെ അറിയിച്ചതോടെ ഇയാൾ കൈവശമുണ്ടായിരുന്ന നാടൻ തോക്കുമായി സ്ഥലത്തെത്തി വെടിയുതിർക്കുകയായിരുന്നു. ഏകദേശം അഞ്ച് റൗണ്ട് വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കൊൽക്കത്തയിൽ വെച്ച് ഒമ്പതാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ ഈ യുവതിയുടെ കുടുംബമാണ് ദത്തെടുത്ത് വളർത്തിയത്. തനിക്ക് അഭയം നൽകിയ കുടുംബത്തോടുള്ള അമിതമായ സ്നേഹവും സംരക്ഷണ മനോഭാവവുമാണ് ജയനെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഗുജറാത്ത് അതിർത്തിക്കടുത്തുള്ള വിജനമായ സ്ഥലത്തുനിന്നാണ് തനിക്ക് ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. പോലീസ് കണ്ടെടുത്ത തോക്ക് നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Related Articles

Latest Articles