പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ പിടിച്ചുപറി. ബാറില്‍ നിന്നിറങ്ങിയയാളുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത് രണ്ടു യുവാക്കള്‍.
ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന കൂടിയവരാണ് പിടിച്ചുപറിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അതിക്രമം. ഗൃഹനാഥന്റെ പരാതിയില്‍ പത്തംതിട്ട പൊലീസ് കേസെടുത്തു.
എന്നാൽ സംസാരിച്ച് നില്‍ക്കവേ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു എന്തോ എടുത്തു കൊണ്ടു ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകളും മൂവായിരത്തോളം രൂപയും അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. എന്നാൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇതിലൊരാള്‍ മുന്‍പ് മോഷണക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്നാണ് പോലീസ് നിഗമനം.

