Tuesday, November 3, 2026

ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച; പ്രതി അ​റ​സ്റ്റി​ല്‍

ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി അ​റ​സ്റ്റി​ല്‍. പോളയത്തോട് നാഷണല്‍ നഗര്‍ കിണറ്റില്‍മൂട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ പോലീസ് പിടികൂടി.

തിങ്കളാഴ്ച പുലര്‍ച്ചെ പോളയത്തോട് മുറിച്ചാലുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇയാൾ മോഷണം നടത്തുകയായിരുന്നു. ക്ഷേത്ര കോംപൗണ്ടിലെ രണ്ട് വഞ്ചികളും പൊളിച്ച്‌ പണം മോഷ്ടിച്ചു.

തുടർന്ന് പ്രതി ഷോറൂമിലെ പൂട്ടുപൊളിച്ച്‌ മുറിക്കകത്തു നിന്ന് മൂന്ന് ഉരുളികളും ഗ്യാസ് കുറ്റിയും കവര്‍ന്നു. ക്ഷേത്ര മാനേജരുടെ പരാതിയെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles