Friday, May 24, 2024
spot_img

‘ഗുണ്ടകളുടെ സ്വന്തം കേരളം’; സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവും അധികം പത്തനംതിട്ടയിലും തിരുവനന്തപുരത്തും; മൊത്തം 2750 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ (Gunda) ലിസ്റ്റില്‍ ഉര്‍പ്പെടുത്തി. നിരന്തരം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുന്നവരെയാണ് ലിസ്റ്റില്‍ ഉഹപ്പെടുത്തിയത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പട്ടിക പുതുക്കിയത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവും.

ഇതോടെ പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും അധികം ഗുണ്ടകളുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകളുള്ളത്. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2769 ഗുണ്ടകളാണുള്ളത്. 47 പേരെ നാടു കടത്താനുള്ള നടപടി ആരംഭിച്ചതായും 46 പേര്‍ക്കെതിരെ കരുതല്‍ അറസ്റ്റ് സ്വീകരിച്ചതായും പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles