Friday, October 2, 2026

ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ഒടുവിൽ മൂവർ സംഘം അറസ്റ്റിൽ

എറണാകുളം: ദേവാലയങ്ങളും കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂവർ സംഘം അറസ്റ്റിൽ. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കോടനാട് പളളിപ്പടി മാർ മൽകെ ഓർത്തഡോക്സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനുള്ളിൽ നിന്നും 40,600 രൂപ പ്രതികൾ മോഷ്ടിച്ചിരുന്നു. കൂടാതെ വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും 1000 രൂപയോളവും പ്രതികൾ കവർച്ച നടത്തി. മീമ്പാറ പാൽ സൊസൈറ്റി, ജംഗ്ഷനിലെ കടകൾ, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളിലായി പ്രതികൾ മോഷണ ശ്രമവും നടത്തിയിരുന്നതായി പോലീസ് പറയുന്നു. എസ്.എച്ച്.ഒ ബേസിൽ തോമസ്, എസ്‌ഐമാരായ പി.ജെ കുര്യാക്കോസ്, പുഷ്പരാജൻ, ശിവൻ, എഎസ്ഐ അജി പി നായർ, സിപിഒമാരായ ബെന്നി ഐസക്ക്, നൗഫൽ, സുരേഷ് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles