Monday, April 29, 2024
spot_img

ബസ് യാത്രക്കിടെ മോഷണം;തമിഴ്നാട് സ്വദേശിനിയെ കൈയ്യോടെ പിടികൂടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും തന്ത്രപരമായി പണം മോഷ്ടിച്ച നാടോടി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി കാമാക്ഷി (40) ആണ് കിളിമാനൂർ പോലീസിന്റെ വലയിലായത്.

കഴിഞ്ഞദിവസം ഉച്ചയോട് കിളിമാനൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു നിലമേൽ പകരുകോണത്ത് കിഴക്കുംകര വീട്ടിൽ സുഭദ്രയുടെ ബാഗിൽ നിന്നും 2500 രൂപ മോഷ്ടിച്ച കേസിലാണ് കാമാക്ഷി പിടിയിലായത്.ഇവർ പല പോലീസ് സ്റ്റേഷനുകളിലും സമാന കേസുകളിൽ പ്രതിയാണ് എന്ന് കിളിമാനൂർ പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles