Tuesday, April 30, 2024
spot_img

മൈനസ് 50 ഡിഗ്രി;
ലോകത്ത് ഏറ്റവും തണുപ്പുള്ള നഗരത്തിൽ ജീവിതം ജീവിച്ചു തീർക്കുന്ന ഒരു ജനത

മോസ്കൊ : മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. കുടുംബമെന്ന അടിസ്ഥാന ഏകകത്തിൽ അവൻ ഒരു ലോകം തന്നെ കെട്ടിപ്പടുക്കുന്നു. നാം ജീവിക്കുന്ന സ്ഥലത്തോടും ഗൃഹാതുരുത്വം കലർന്ന ഒരുതരം പ്രണയം നമുക്കെല്ലാ പേർക്കുമുണ്ട്. ഉപേക്ഷിക്കാൻ ഒരായിരം കാരണങ്ങൾ ഉണ്ടെങ്കിലും അവിടെത്തന്നെ തുടരാനുള്ള ഒരൊറ്റ കാരണം നമ്മൾ തന്നെ കണ്ടെത്തും. കടുത്ത തണുപ്പിനെ പ്രതിരോധിച്ചും പിറന്ന നാടിനെ നെഞ്ചോടു ചേർത്തുപിടിക്കുന്ന ഒരു ജനതയെ ഇന്ന് പരിചയപ്പെടാം.

ലോകത്തെ ഏറ്റവും തണുപ്പുള്ള നഗരം എന്ന ഖ്യാതിയുള്ള പേറുന്ന നഗരമാണ് യാക്കൂറ്റ്സ്. ഇപ്പോഴത്തെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസാണ്. ഞായറാഴ്ച ഇവിടെ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. മൈനസ് 64 ഡിഗ്രി സെൽഷ്യസിലും താഴെ പോയിട്ടുണ്ട് ഇവിടത്തെ താപനില. 2018ലെ മഞ്ഞുകാലത്ത് ഇവിടെ പലരുടെയും കണ്‍പീലികള്‍ വരെ ഉറഞ്ഞുപോയ സ്ഥിതിയുമുണ്ടായി. എന്നാൽ ഇവിടത്തുകാർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല. തണുപ്പിനോട് ഏറ്റുമുട്ടാതിരിക്കുക, ശരീരത്തിന് ചൂട് ഉറപ്പാക്കുക ഇതാണ് ഇവിടത്തെ രീതി. വസ്ത്രധാരണമാണ് അതില്‍ ഏറ്റവും പ്രധാനം. ചൂട് നല്‍കുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും പാളികള്‍ പോലെ ധരിക്കും. രണ്ടും മൂന്നും ഗ്ലൗസ് ഉണ്ടാകും. ഇതിനെല്ലാം പുറമേ സ്കാര്‍ഫും വിന്റര്‍ തൊപ്പികളും ബൂട്ടുകളും.

1922 മുതല്‍ ഇന്ന് വരെയും സാഖ ഒരു സ്വയംഭരണ പ്രദേശമാണ്. റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും പത്തുലക്ഷത്തില്‍ താഴെ മാത്രമാണ് സാഖയിലെ ജനസംഖ്യ. യാക്കുറ്റ്‌സ് നഗരത്തില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്നു. സൈബീരിയൻ വംശജരായ യാക്കുറ്റ്‌സുകളാണ് ജനസംഖ്യയില്‍ പകുതിയിലും 39 ശതമാനത്തോളം റഷ്യന്‍ വംശജരുണ്ട്. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന നഗരമാണ് യാക്കുറ്റ്‌സ്.

Related Articles

Latest Articles