തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പണി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കണ്ടെത്തി. ആരോഗ്യ വകുപ്പാണ് ഈ മേഖലകളെ ഹോട്സ്പോട്ടുകളായി തിരിച്ചത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചൽ, കരവാളൂർ, തെന്മല, പനലൂർ, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്സ്പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകൾ. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 86 പേരാണ് പകർച്ചപ്പനിയെ തുടർന്നു മരിച്ചത്.

