Monday, October 12, 2026

പാലക്കാടിന് സമാനമായി കണ്ണൂരിലും സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കണ്ണൂർ: കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘർഷത്തിന് സാധ്യത. എസ്ഡിപിഐ- ആര്‍എസ്എസ് സംഘർഷം കണ്ണൂരിലും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദിന്റെ സഹോദരങ്ങളില്‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണവത്ത് എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത് 2018ലാണ്. തുടർന്ന് 2020ല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന്‍ വധക്കേസിലെ പ്രതികളായ അശ്വിന്‍, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരില്‍നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും ഭീഷണിയുണ്ട്. മാത്രമല്ല പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Related Articles

Latest Articles