Sunday, October 4, 2026

‘എന്നെ ശിക്ഷിക്കാൻ തെളിവില്ല, എവിടെയും ഒളിക്കില്ല; പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

കൊച്ചി : മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്‍റെ കയ്യിലില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ തനിക്ക് മനസ്സിലായെന്നും സുധാകരൻ പറഞ്ഞു.

‘‘ഞാൻ എവിടെയും ഒളിക്കില്ല. ആത്മവിശ്വാസമുണ്ട്, ഭയപ്പാടില്ല. കോടതി തീരുമാനിക്കട്ടെ. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. എന്തും ഉള്‍ക്കൊള്ളാന്‍ തയാറാണ്. മോൻസന് ശിക്ഷ ലഭിച്ചു കഴിഞ്ഞതിനാൽ അതിൽ ഇനി ഒന്നും പറയാനില്ല’’– സുധാകരൻ പറഞ്ഞു.

കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി നിർദേശമുള്ളതിനാലാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി പേര് ചേർക്കപ്പെട്ടതിനാൽ അറസ്റ്റ് നടക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു.

Related Articles

Latest Articles