തിരുവനന്തപുരം : നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പി ശശിയെ പിന്തുണച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്താങ്ങുകയായിരുന്നു. ഇതിന് പുറമെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. തൃശ്ശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
അതേസമയം പരസ്യപ്രസ്താവനകളിൽ നിന്ന് പിന്തിരിയുമെന്ന് ഉറപ്പു നൽകിയിട്ടും വീണ്ടും ഗുരുതരാരോപണങ്ങൾ തുടരുകയാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ. ക്രമ സമാധാന ചുമതലയുള്ള
എഡിജിപി എം.ആർ അജിത് കുമാർ കുപ്രസിദ്ധനായ കുറ്റവാളിയാണെന്നും പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ലെന്നും പി വി അൻവർ ആരോപിച്ചു. അജിത് കുമാറിനെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

