Sunday, January 11, 2026

കൃഷി രാസവള മുക്തമാവണം: രാജ്യത്ത് പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതികൾ നടപ്പാക്കണമെന്ന് ആയോഗ് സിഇഒ

ദില്ലി: പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന ആവശ്യവുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്ത് ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

നിലവിൽ പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ അതിൽ നിന്ന്, കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും പ്രകൃതി കൃഷിയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉത്പാദനത്തിന് ചെലവ് വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവിൽ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് കൃഷിയ്ക്ക് ചെലവ് ഉയരുന്നതെന്നും, അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണം,’ നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സംസാരിക്കവെ അമിതാഭ് കാന്ത് വ്യക്തമാക്കി.

മാത്രമല്ല പ്രകൃതിന്നും വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉത്പാദനം കുറവാണെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാണിച്ചു.

Related Articles

Latest Articles