Friday, May 3, 2024
spot_img

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കൊരു മടങ്ങിവരവുണ്ടാകില്ല;
പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്നു ശശി തരൂർ

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി . ചത്തിസ്ഗഢിലെ റായ്പുരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തരൂർ മനസ് തുറന്നത്.

വരാനിരിക്കുന്ന 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സുപ്രധാന സമ്മേളനമായാണ് റായ്പൂരിലെ പ്ലീനറി സമ്മേളനം കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി 24 മുതൽ 28 വരെ റായ്പുരിൽ വച്ചു ചേരുന്ന പ്ലീനറി സമ്മേളനമാണ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പ് വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കെ. മുരളീധരൻ, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ എന്നീ നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തരൂരിനെ നാമനിർദേശം ചെയ്യണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചതെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

Related Articles

Latest Articles