Sunday, April 28, 2024
spot_img

പൗർണ്ണമിക്കാവിൽ ഇന്ന്‌ തീചാമുണ്ഡി തെയ്യം; വൈകിട്ട് 6ന് ആരംഭിക്കുന്ന അഗ്നിയിൽ പ്രവേശിക്കുന്ന ചടങ്ങുകൾ രാത്രി 11 ന് പൂർണ്ണമാകും; നാളെ പാൽ -അഗ്നി -ഭസ്മ-വേൽക്കാവടികളുടെ ഘോഷയാത്രയും അഗ്നി വിളയാട്ടവും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂ‌ർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ ഇന്ന് തീചാമുണ്ഡി തെയ്യം നടക്കും. നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി രാജാക്കന്മാർ നാട്ടിൽ നടത്തിയിരുന്ന അത്യപൂർവമായ തെയ്യത്തിനാണ് ഇന്ന് പൗർണ്ണമിക്കാവ് വേദിയൊരുക്കുന്നത്. രാവിലെ സൂര്യോദയത്തിനു 06 മണിക്ക് ആചാര വിധി പ്രകാരം വിറകിൽ അഗ്നി പകർന്നു. വൈകിട്ട് 6ന് അഗ്നിയിൽ പ്രവേശിക്കുന്ന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തോറ്റം പാട്ടു ഉൾപ്പെടെ നിരവധി ചടങ്ങുകളോടെ രാത്രി 11 നു തെയ്യം പൂർണ്ണമാകും. 30 ടൺ വിറകു എരിയുന്ന അഗ്നിയിൽ വിഷ്ണു മൂർത്തിയുടെ വേഷംകെട്ടുന്നവർ എടുത്തു ചാടി അഗ്നി ദേവന്റെ അഹന്തയെ ഇല്ലാതാക്കുന്നതായാണ് തീചാമുണ്ഡി തെയ്യത്തിന്റെ സങ്കൽപം

നാളെ പാൽ -അഗ്നി -ഭസ്മ-വേൽക്കാവടികളുടെ ഘോഷയാത്രയും അഗ്നി വിളയാട്ടവും നടക്കും. 28 ശനിയാഴ്ച തിളച്ച എണ്ണ നീരാട്ട് നടത്തും.

Related Articles

Latest Articles