Tuesday, October 27, 2026

മൂന്നാം ഊഴം ! സാക്ഷികളായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരനിരയും ! മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു ; ഷിൻഡെയും പവാറും ഉപമുഖ്യമന്ത്രിമാർ

മുംബൈ : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു.
മുംബൈയ് ആസാദ് മൈതാനിയിൽ ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെപി നദ്ദ, നിർമ്മല സീതാരാമൻ എന്നിവരും എന്നിവരും എത്തിയിരുന്നു. ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് എക്‌നാഥ് ഷിൻഡെ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.

കേന്ദ്രമന്ത്രിമാർക്ക് പുറമെ ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഭജൻലാൽ ശർമ, പുഷ്കർ സിംഗ് ധാമി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരും സച്ചിൽ തെൻഡുൽക്കർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, വിദ്യാ ബാലൻ, തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 40,000 ത്തോളം പ്രവർത്തകരും ജനങ്ങളുമാണ് സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയത് .

മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. ഇതിനുശേഷമായിരിക്കും ഇവരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles