Tuesday, October 27, 2026

തിരുമങ്കൈ ആഴ്‌വാർ വി​ഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ !കണ്ടെത്തിയത് 1957-ൽ മോഷണം പോയ വിഗ്രഹംഇനി തിരികെ തഞ്ചാവൂരിലേക്ക്

തിരുമങ്കൈ ആഴ്‌വാർ വി​ഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ !
കണ്ടെത്തിയത് 1957-ൽ മോഷണം പോയ വിഗ്രഹം
ഇനി തിരികെ തഞ്ചാവൂരിലേക്ക്

ചെന്നൈ: കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്‌വാർ വെങ്കല വിഗ്രഹം തമിഴ്നാട് പൊലീസ് തിരിച്ചുപിടിച്ചു .1957-ൽ മോഷണം പോയ വി​ഗ്രഹം ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിൽനിന്ന് തിരികെയെത്തിക്കും .തഞ്ചാവൂർ‌ ജില്ലയിലെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ നാല് വി​ഗ്രഹങ്ങളിലൊന്നാണ് ഇതെന്ന് കടത്തൽ കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം പറഞ്ഞു.

അതേസമയം ഓക്സ്ഫോർഡിലെ അഷ്മൊലിൻ മ്യൂസിയത്തിൽ 1967-ൽ വി​ഗ്രഹം കണ്ടെത്തിയെന്ന രേഖകളും ഉണ്ട് .ക്ഷേത്രത്തിൽ നിന്ന് മേഷണം പോയ കാളിങ്ക നർത്തനായ കൃഷ്ണ, വിഷ്ണു, ശ്രീദേവി വി​ഗ്രഹങ്ങളും അമേരിക്കയിലെ വിവിധ മ്യൂസിയങ്ങളിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.2020-ലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഈ വി​ഗ്രഹത്തിനൊപ്പം കാണാതായ മറ്റ് മൂന്ന് വി​ഗ്രഹങ്ങൾ വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് സംഘം അനധികൃതമായി വിറ്റതായി കണ്ടെത്തിയിരുന്നു. മോഷണം സംബന്ധിച് തെളിവുകൾ സർവകലാശാലയ്‌ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദ​ഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അം​ഗീകരിച്ചത്.

Related Articles

Latest Articles