Tuesday, October 13, 2026

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുടെബസ്സ് മറിഞ്ഞ് അപകടം ;3 പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് വന്ന കോളേജ് വിദ്യാർത്ഥികളുടെ ബസ് ആണ് അപകടത്തിൽ പെട്ടത്..അപകടത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട് . തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അതെ സമയം ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു . അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പോലീസ് സ്ഥലത്തെത്തുകയും ബസ് ഉയർത്തി മാറ്റുകയും ചെയ്തു.

Related Articles

Latest Articles