Monday, May 6, 2024
spot_img

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ റീ കാർപെറ്റിംഗ്; ജനുവരി 15 മുതൽ റൺവേ ആറ് മാസത്തേക്ക് പകൽ അടയ്ക്കും,വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിക്കും

കോഴിക്കോട് :കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ റീകാർപെറ്റിംഗ് പ്രവർത്തനങ്ങൾ ജനുവരി 15ന് ആരംഭിക്കും. ആറ് മാസത്തേക്ക് രാവിലെ 10 മുതൽ വൈകുന്നേരം ആറ് മണി വരെ റൺവേ അടയ്ക്കും. ഇതേ തുടർന്ന് വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിക്കും. നിലവിൽ ഓരോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കി സർവീസുകൾ കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസമുള്ള എയർഇന്ത്യ ഡൽഹി സർവീസിന്റെ സമയം പുനഃക്രമീകരിക്കും. നിലവിൽ 10.50നാണ് വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്.

ജനുവരി 14 മുതൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ 9.30നും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ 8.55നും വിമാനം പുറപ്പെടും.സലാം എയറിന്റെ സലാല സർവീസിന്റെ സമയവും മാറ്റും. നിലവിൽ 4.40ന് സലാലയിൽ നിന്നും പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11നാണ് മടങ്ങുന്നത്. ജനുവരി 17 മുതൽ പുലർച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്.

Related Articles

Latest Articles