Friday, May 3, 2024
spot_img

മുസ്ലിങ്ങൾ പ്രതിഷേധിക്കുകയാണ്;കടകളൊന്നും തുറക്കരുത്;തലസ്ഥാനത്ത് ബീമാപള്ളി ജമാഅത്തിന്റെ തിട്ടൂരം;വഴങ്ങാതെ വ്യാപാരികൾ.

ബീമാപളളി ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ കത്ത് വിവാദമാകുന്നു. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ കടകളടച്ചിടണമെന്ന് കാണിച്ച് ഭീഷണി മുഴക്കിയ കത്താണ് ജമാഅത്ത് കമ്മിറ്റിയുടേത്. ഏകീകൃത സിവിൽകോഡിനെതിരെ എല്ലാ മുസ്ലിങ്ങളും രാജ്ഭവൻ മാർച്ച് നടത്തുന്നതിനാൽ നാട്ടിലെ എല്ലാ അംഗങ്ങളും മാർച്ചിൽ പങ്കെടുക്കണെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കടകൾ തുറക്കരുതെന്നനും തുറന്നാൽ ജമാഅത്തിന്റെ നടപടിക്ക് വിധേയമാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. എന്നാൽ കട തുറന്നാലുളള വരുംവരായികളെ പറ്റി ഒന്നും പറയുന്നില്ല. തിരുവനന്തപുരത്ത് വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകൾ നടക്കുന്നതിന്റെ ഭാഗമാണ് ജമാഅത്തിന്റെ ഭീഷണിയെന്ന് വിലയിരുത്തുന്നു.

മുസ്ലിം വ്യാപാരികൾ ആണ് തിരുവനന്തപുരത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ കടകൾ ഏറ്റെടുക്കുകയും ഹിന്ദു പേരുകളിൽ കടകൾ നടത്തുകയും ചെയ്യുന്നത്. ഇത് വ്യാപകമായി ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല അന്യ ജില്ലകളിൽ നിന്നുളള മുസ്ലിം ചെറുപ്പക്കാരാണ് ഇവിടങ്ങളിൽ പണിയെടുക്കുന്നത്. അതിനു പുറമെയാണ് കടകൾ തുറക്കരുതെന്ന ജമാഅത്ത് കമ്മിറ്റിയുടെ കത്തും പുറത്തു വന്നത്.

Related Articles

Latest Articles