Friday, May 17, 2024
spot_img

ഗോവിന്ദന് ജനങ്ങളിൽ അധികാരം പ്രയോ​ഗിക്കാൻ ഇത് ചൈനയോ ഉത്തര കൊറിയയോ അല്ല ! കേരളമാണ് !!

മൈക്ക് കിട്ടുമ്പോള്‍ ചുമ്മാ കേറി ഹീറോയിസം കാണിക്കാന്‍ നില്‍ക്കല്ലെ സഖാവെ, ദേ പണി ഇതുപോലെ കിട്ടും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങൾക്കു നേരെ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേശീയ മാധ്യമങ്ങളടക്കമാണ് ഇപ്പോൾ രംഗത്തെത്തുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കും എന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടില്ല, പണി നാനവഴിക്കൂടെയും കോയിന്ദൻ മാഷ്
ഇരന്നു വാങ്ങുകയാണ്. ഗോവിന്ദന്റെ വിരട്ടിന് പുല്ലുവില പോലും കൊടുക്കാതെ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും എടുത്തിട്ടടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. അതേസമയം, മാദ്ധ്യമ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുയാണ് പത്രങ്ങളും.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്നും പാർട്ടി അണികളെ കണ്ണുരുട്ടി കാണിക്കുന്നതുപോലെയല്ല മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എംവി ഗോവിന്ദന് ആരാണൊന്നു പറഞ്ഞു കൊടുക്കുക എന്നായിരുന്നു മലയാള മനോരമയുടെ മുഖ പ്രസംഗത്തിന്റെ ആരംഭം. പിണറായി സർക്കാരിന് സമാഗ്രാധിപത്യത്തിന്റെ ലക്ഷണങ്ങൾ എന്നാണ് മാതൃഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നത്. വിമർശനങ്ങളോടും വിമർശിക്കുന്നവരോടുമുള്ള ഭയവും വിരോധവും ഏകാധിപത്യത്തിന്റെ ലക്ഷണങ്ങളാണ്. ഇത് പലതവണയായി പല കാലങ്ങളിലായി പലയിടത്ത് പരസ്യമായിത്തന്നെ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മാതൃഭൂമി പറയുന്നുണ്ട്. ഇതോടെ ഗോവിന്ദൻ മാഷ് ആകെ വെട്ടിലായിരിക്കുകയാണ്.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താന്‍ പറയാത്ത കാര്യം തന്റെമേല്‍ കെട്ടിവെക്കുന്നുവെന്നാണ് ഇപ്പോൾ ഗോവിന്ദൻ മാഷിന്റെ നിലവിളി. ആഹാ ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്താ രാസമെന്നാണ് സോഷ്യല്‍മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്‌ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നുമാണ് എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ഞായറാഴ്ച ഭീഷണിമുഴക്കിയത്. എന്നാല്‍ വിരട്ടൊക്കെ പാര്‍ട്ടി ആപ്പീസില്‍ അണികളോട് മതിയെന്ന് മാധ്യമങ്ങള്‍ അങ്ങ് നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് മുഖപ്രസംഗങ്ങളിലെല്ലാം ഗോവിന്ദനെ മാധ്യമങ്ങൾ കേറി മേയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. പക്ഷെ മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയാല്‍ നിലപാട് മാറ്റില്ലെന്നാണ് വീണ്ടും ഗോവിന്ദന്റെ തള്ള്.

തന്റേത് ധാര്‍ഷ്ട്യമല്ല ശരിയായ നിലപാടാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ആഹാ കൊള്ളാം, വിമര്‍ശിച്ചാല്‍ കേസെടുക്കും, മാധ്യമങ്ങളെ തൊലപ്പിച്ച് കളയുമെന്നൊക്കെ വന്നിരുന്ന് പറഞ്ഞിട്ട് ധാര്‍ഷ്ട്യമല്ലെന്ന്. അങ്ങേയറ്റത്തെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ഈ കൂട്ടത്തിന്. പക്ഷെ പണി കിട്ടുമ്പോള്‍ നിലപാട് മാറും. വാര്‍ത്തകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ മാധ്യമങ്ങളെ വാഴ്ത്തുകയും വിമര്‍ശനപരമായാല്‍ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാര്‍ട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. സര്‍ക്കാര്‍ അനുകൂല, എസ്എഫ്‌ഐ അനുകൂല’ വാര്‍ത്തകള്‍ മാത്രമേ ജനം വായിക്കാവൂ എന്ന നിബന്ധന അങ്ങ് പാര്‍ട്ടിപ്പത്രത്തില്‍ മാത്രം മതി. കാരണം സി.പി.എം ആകെ പച്ചതൊട്ട് നില്‍ക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇവിടവും കൈവിട്ടാല്‍ ചെങ്കൊടി കുത്താന്‍ ഒരു തരി മണ്ണില്ല. അത് ദേശീയ മാധ്യമങ്ങളും കോയിന്ദൻ മാഷിനെ ഓര്മിപ്പിക്കുന്നുണ്ട്. കേരളം വിട്ടാല്‍ ചെങ്കൊടി പിടിക്കാന്‍ പത്താള് തികച്ചില്ല എന്നിട്ടും ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും ഒരു കുറവുമില്ല. ഇനിയെങ്കിലും നന്നായിക്കൂടെ സഖാവെ….

Related Articles

Latest Articles