Saturday, May 18, 2024
spot_img

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ദൃശ്യം 3 ഉടൻ? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസെന്ന് റിപ്പോർട്ട്

മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലെർ ചിത്രങ്ങളിലൊന്നാണ് ദൃശ്യം. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം 1, ദൃശ്യം 2 മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ദൃശ്യം 3 ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ദൃശ്യം 2വിന്റെ ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാഗത്തിൻറെ ആശയം ജീത്തു ജോസഫിന് മുന്നിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തു ജോസഫിന് ഇഷ്ടമായെന്നും അതിനാൽ ഈ ആശയത്തെ അടിസ്ഥാനമാക്കി ജീത്തു ജോസഫ് ചിത്രത്തിൻറെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ദൃശ്യം 3 യാഥാർഥ്യമാവുകയാണെങ്കിൽ മലയാളം പതിപ്പുകൾ ഒരുമിച്ച്, ഒരേ ദിവസം തിയറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം. അതേസമയം, റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകരും വളരെ ആവേശത്തിലാണ്.

Related Articles

Latest Articles