Thursday, May 2, 2024
spot_img

“ഇതെന്റെ വാഗ്ദാനമല്ല ; ഉത്തരവാദിത്തം !ഗുണ്ടകൾ ആയുധം വച്ച് കീഴടങ്ങണം അല്ലാത്ത പക്ഷം ശക്തമായ നിയമനടപടി !” ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഗവർണർ സി വി ആനന്ദ ബോസ്; തങ്ങൾക്കൊരു രക്ഷകനെ ലഭിച്ചെന്ന് ബംഗാൾ ജനത ; രാജ്ഭവനിലേക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹം !

സന്ദേശ്ഖലിയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഭൂമി തട്ടിയെടുത്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. 72 മണിക്കൂറുകൾക്കകം ഷാജഹാൻ ഷെയ്ഖിനെ പിടികൂടണമെന്ന് സംസ്ഥാനസർക്കാരിന് അന്ത്യശാസന നൽകിയതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് ഉണ്ടായത്.

ഇതൊരു തുടക്കം മാത്രമാണെന്നും ബംഗാളിലെ പലഗ്രാമങ്ങളിലും ഇപ്പോഴും ഗുണ്ടാത്തലവന്മാരുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറുന്നുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമങ്ങൾ സന്ദർശിച്ചപ്പോൾ തനിക്കത് മനസിലായെന്നും പറഞ്ഞ അദ്ദേഹം ഇത്തരം ഗുണ്ടാ സംഘങ്ങൾ ആയുധം വച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് എല്ലാ ഗുണ്ടകളെ ജയിലിനുള്ളിൽ ആക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. . ഇതൊരു വാഗ്ദാനം അല്ലെന്നും മറിച്ച് ഉത്തരവാദിത്തമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

“സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞ സന്ദേശ്ഖലിയിൽ ഒരു കറുത്ത അദ്ധ്യായം അടഞ്ഞു. ഷാജഹാൻ ഷെയഖ് എന്ന ഗുണ്ടാത്തലവൻ അറസ്റ്റിലായി. 72 മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്യണം അല്ലെങ്കിൽ കാരണം കാണിക്കണം എന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. 72 മണിക്കൂറുകൾക്കകം അയാളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. അക്രമം ബംഗാളിൽ പല സ്ഥലങ്ങളിലും ഉണ്ട്. അത് നിയന്ത്രിക്കാൻ ആളില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. മുത്തശ്ശിമാർ പറയുന്നതുപോലെ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന നില വന്നിരിക്കുകയാണ്. ഇനിയും ഗുണ്ടകൾ ഉണ്ട്. അവർ ആരെന്ന് എനിക്കറിയാം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ ഞാൻ പല ഗ്രാമങ്ങളിലും എത്തിയിരുന്നു. ഏതൊക്കെ ഗുണ്ടയാണ് അവിടെ വാഴുന്നത് എന്നും ബോധ്യപ്പെട്ടു. അവർക്കെല്ലാം ഒരു അവസരം നൽകുകയാണ്. ആയുധം വച്ച് കീഴടങ്ങുക. അത് ചെയ്തില്ലെങ്കിൽ നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് എല്ലാ ഗുണ്ടകളെ ജയിലിനുള്ളിൽ ആക്കുക തന്നെ ചെയ്യും. ഇതൊരു വാഗ്ദാനം അല്ല ഇതെന്റെ ഉത്തരവാദിത്തമാണ്. അതിന്റെ കൂടെ ബംഗാളിലെ ജനത കൂടെയുണ്ട് എന്ന് എനിക്ക് ആശ്വാസമുണ്ട്. നിശ്ചയമായും മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ താല്പര്യപ്പെടുന്നില്ല. ജനങ്ങൾ കൂടെയുണ്ട് ജനാവേശം കൂടെയുണ്ട്. സ്ത്രീകൾ അവരുടെ ആന്തരിക ശക്തി മനസ്സിലാക്കി കഴിഞ്ഞു. അതാണ് നാം സന്തോഷഗലിയിൽ കണ്ടത്. നിശ്ചയമായും ബംഗാളിന്റെ മണ്ണിൽ നിന്ന് അക്രമം തൂത്തെറിയാനുള്ള പുറപ്പാടിന്റെ തുടക്കമായിഞാനിതിനെ കാണുന്നു.”- സി വി ആനന്ദ ബോസ് പറഞ്ഞു

സുന്ദർബൻസിൻ്റെ പ്രാന്തപ്രദേശത്തുള്ള ​സന്ദേശ്ഖലി ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടിൽ നിന്നാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്, അവിടെ ​അയാൾ ഏതാനും കൂട്ടാളികളോടൊപ്പം ഒളിച്ചിരിക്കുകയായിരുന്നു; ജനുവരി​ ആദ്യം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച​ കേസിലും പ്രതിയായിരുന്നു ഷെയ്ഖ് ഷാജഹാ​ൻ. സന്ദേശ്ഖലി​യിലും നാടിന്റെ നാനാഭാഗത്തുംനിന്ന് നിരവധി പേർ രാജ്ഭവനിൽ വിളിച്ച് ഗവർണറുടെ ഇടപെടലിനെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുകയാണ്.

Related Articles

Latest Articles