Sunday, April 28, 2024
spot_img

നിങ്ങൾ ക്ഷേത്രത്തിൽ വഴിപാട് ചെയ്യുന്നവരാണോ ? ഫലം അറിഞ്ഞ് വഴിപാട് ചെയ്താൽ ഗുണം ഇതാണ്,ഒരൂ വഴിപാടുകളുടെയും ഫലം അറിയൂ

ജീവിതത്തിൽ സര്‍വ്വഐശ്വര്യവും സമാധാനവും ഉണ്ടാകുവാൻ വേണ്ടിയാണ് ഓരോ വ്യക്തിയും വഴിപാടുകള്‍ നടത്തുന്നത്. ഈശ്വരനെ പൂജിക്കുമ്പോള്‍ ഭക്തനെയും കൂടി ഉള്‍പ്പെടുത്തുന്ന ഒരു ഉപാധിയാണ് വഴിപാട്. ഓരോ ഈശ്വരന്മാര്‍ക്ക് ഇഷ്ടപ്പെട്ടത് ഭക്ത്യാദരപൂര്‍വ്വം വഴിപാടിലൂടെ സമര്‍പ്പിക്കുന്നു.

പുഷ്പാഞ്ജലി

ഹൈന്ദവ വിശ്വാസ പ്രകാരം പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു സമര്‍പ്പിക്കുന്നു.വളരെ ലളിതമായ വഴിപാടാണ് പുഷ്പാഞ്ജലി. ഇവിടെ ജപിക്കുന്ന മന്ത്രത്തിൻ്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികള്‍ ഉണ്ട്. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.

അഭിഷേകം

ഹൈന്ദവ വിശ്വാസപ്രകാരം ദാരു, കടുശര്‍ക്കര എന്നീ ബിബംങ്ങള്‍ ഒഴികെയുള്ളവയ്‍ക്കെല്ലാം അഭിഷേകം പതിവാണ്. ദേവതകള്‍ക്ക് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവ ഉപയോഗിച്ച് അഭിഷേകം നടത്താറുണ്ട്.

നിവേദ്യം

ഭഗവാനും ഭക്തരും തമ്മിലുള്ള ബന്ധത്തെ കൂടുതലായും അടുപ്പിക്കുന്നതില്‍ പ്രധാന പങ്ക് നിവേദ്യം എന്ന പ്രസാദം വഹിക്കുന്നുണ്ട്. ഭഗവാന് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യം ഭക്തന്‍ പ്രസാദമായി സ്വീകരിക്കും. സര്‍വ്വവും ഈശ്വരന്‍റേതാണെന്നും എല്ലാം അദ്ദേഹത്തില്‍ സമര്‍പ്പിക്കുന്നു എന്ന തത്വമാണ് നിവേദ്യ സമര്‍പ്പണത്തിനു പിന്നിലുള്ളത്. ഓരോ ദേവൻ്റെയും ദേവിയുടെയും താൽപര്യം അനുസരിച്ച് നിവേദ്യ സമര്‍പ്പണം വ്യത്യസ്തതരത്തിലുണ്ട്. പായസം, അരവണ, അപ്പം, അവില്‍, പഴം, പഞ്ചാമൃതം തുടങ്ങിയവ നിവേദ്യമായി സമര്‍പ്പിക്കാറുണ്ട്.

ചന്ദനം ചാര്‍ത്തല്‍

ദേവൻ്റെയോ ദേവിയുടെയോ വിഗ്രഹത്തിൽ ശുദ്ധമായ ചന്ദ്രനം അരച്ച് പൂര്‍ണമായോ ഭാഗികമായോ നടത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തൽ. ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി എന്നിവയാണ് ചന്ദനം ചാര്‍ത്തല്‍ വഴിപാടിൻ്റെ ഫലമെന്ന് വിശ്വസിക്കുന്നു.
നെയ്യ് വിളക്ക്ശ്രീകോവിലിനകത്ത് നെയ്യ് ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്ന വഴിപാടാണ് നെയ്യ് വിളക്ക്. നേത്രരോഗശമനം ഇതിലൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം.

Related Articles

Latest Articles