റാന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി തോമസ് കെ സാമുവേൽ നാമനിർദേശ പത്രിക സമർപ്പിച്ചു. റാന്നി ബ്ലോക്ക് പടിയിൽ നിന്നും എൻ ഡി എ പ്രവർത്തർ സ്ഥാനാർത്ഥിയോടോപ്പം മുദ്രാവാക്യം വിളികളോടെ പ്രകനമായിയെത്തിയാണ് റാന്നി മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയായ തഹസീൽദാർ ടി. എസ്. സനിൽകുമാർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത് .

തെരഞ്ഞെടുപ്പ് ഇൻചാർജ്ജ് ടി ആർ അജിത്കുമാർ, ചെയർമാൻ അഡ്വ.ഷൈൻ ജി കുറുപ്പ്, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അനോജ് കുമാർ പ്രദീപ് ചെറുകോൽ, ‘ മണ്ഡലം പ്രസിഡൻ്റുമാരായ, അനീഷ് പി.നായർ, സിനു പണിക്കർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻ്റ് അനുകുമാർ റ്റോൻ്റി 20 മണ്ഡലം പ്രസിഡൻ്റ് റഞ്ചിപുല്ലമ്പള്ളിൽഅനുരാധ ശ്രീജിത്ത്, അരുൺ അനുരുദ്ധൻ,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

