Friday, October 16, 2026

ആ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ല !പ്രകാശ് ബാബുവിന്റെ വിമർശനങ്ങളെ അവജ്ഞയോടെ തള്ളി എം എ ബേബി; പിഎം ശ്രീയിൽ വീണ്ടും ഉലഞ്ഞ് ഇടത് മുന്നണി

ദില്ലി : പിഎം ശ്രീ പദ്ധതിയിൽ സിപിഐ. നേതാവ് പ്രകാശ് ബാബു നടത്തിയ വിമർശനങ്ങളെ അവജ്ഞയോടെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രകാശ് ബാബുവിന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ഈ നിൽപ്പ് കണ്ടാൽ താൻ നിസ്സഹായനാണെന്ന് മനസ്സിലായില്ലേ എന്നും താൻ കുറച്ച് ശക്തി അദ്ദേഹത്തിൽ നിന്ന് കടം വാങ്ങിക്കാമെന്നും എം.എ. ബേബി പരിഹാസച്ചുവയോടെ പറഞ്ഞു.

“ഡി. രാജയുടെ എല്ലാ ചോദ്യങ്ങൾക്കും ആശങ്കകൾക്കും കൃത്യമായ മറുപടി താൻ നൽകിയിട്ടുണ്ട്. പിഎം ശ്രീ വിഷയം കേരളത്തിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു കാര്യമാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് ഇത് മനസ്സിലാകും. ഇവിടെയിരുന്ന് സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയും സി.പി.ഐയുടെ ജനറൽ സെക്രട്ടറിയും കൂടി തീരുമാനിക്കേണ്ടതല്ല ഈ വിഷയം. കേരളത്തിലാണ് അത് തീരുമാനിക്കേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പിഎം ശ്രീയെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്. ഈ വിശദീകരണം സി.പി.ഐ ഓഫീസിൽ പോയി ബിനോയ് വിശ്വത്തെ അറിയിച്ചതാണ്. കേരളത്തിൽ തീരുമാനിക്കുന്നതിന് അഖിലേന്ത്യ നേതൃത്വത്തിൽ നിന്ന് എന്ത് സഹായം ആവശ്യമുണ്ടോ, അത് ഡി. രാജയും താനും നൽകും”- എം.എ. ബേബി പറഞ്ഞു

Related Articles

Latest Articles