Sunday, September 20, 2026

അയോദ്ധ്യ വിവാദത്തിലേക്ക് ദ്രൗപതി മുർമുവിനെ വലിച്ചിഴയ്ക്കുന്നവർ അറിയണം ആ ചരിത്രം !

ജനുവരി 22 നു നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി നിരവധി ഭാരതീയർ കാത്തിരിക്കുമ്പോൾ ആ ചടങ്ങിന്റെ ശോഭ കെടുത്താൻ പെടാപാടുപെടുകയാണ് പ്രതിപക്ഷ സഖ്യമായ ഇണ്ടി മുന്നണി. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇണ്ടി മുന്നണിയുടെ കള്ളപ്രചാരണം. എന്നാൽ പ്രതിപക്ഷ സഖ്യത്തിന്റെ കള്ളപ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് യുവമോർച്ച നേതാവ് പി ശ്യാം രാജ്. അയോദ്ധ്യ ചടങ്ങിൽ ദളിതർക്ക് വിലക്കാണ് പോലും. അരേ ഭായ്, പ്രാണപ്രതിഷ്ഠ ചടങ്ങിലെ മുഖ്യാതിഥി തന്നെ ഒരു പിന്നോക്കക്കാരനാണ് ഹേ, എന്തേ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലേ എന്നാണ് ശ്യാം രാജ് ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. അയോദ്ധ്യ വിഷയം കത്തി നിൽക്കുന്ന സമയത്തും ക്ഷേത്രത്തിൻറെ തറക്കല്ലിട്ടത് അശോക് സിംഗാളോ അദ്ധ്വാനി ജിയോ ഒന്നുമായിരുന്നില്ല. കാമേശ്വർ ചൗപൽ എന്ന ബിഹാറിൽ നിന്നുള്ള ദളിത് വിഭാഗക്കാരനായിരുന്നു. കൂടാതെ, അദ്ദേഹം ഉൾപ്പെടെ 15 പേർ ക്ഷേത്ര ട്രസ്റ്റിലെ അംഗം കൂടിയാണ്. അദ്ദേഹമുൾപ്പെടുന്ന ട്രസ്റ്റ് തന്നെയാണ് രാമക്ഷേത്രത്തിന്റെ മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നതും. അതേസമയം, ക്ഷേത്രത്തിലെ ഭൂമിപൂജ നടത്തിയതിനുശേഷം ഉള്ള പ്രസാദം ഭക്തർക്ക് വളരെ വിലപ്പെട്ടതാണ്. രാമജന്മഭൂമിയിലെ ഭൂമി പൂജയ്ക്ക് ശേഷമുള്ള പ്രസാദവുമായി പുരോഹിതർ ചെന്നെത്തിയതും മഹാവീർ എന്ന ദളിതന്റെ വീട്ടിലേക്കായിരുന്നു. അയോദ്ധ്യയിൽ ഉയരുന്നത് ശ്രീരാമൻറെ ക്ഷേത്രം മാത്രമല്ല, സമീപത്തായി മഹർഷി വാല്മീകി, ശബരി, നിഷാദ് രാജ് തുടങ്ങിയവരുടെ ക്ഷേത്രങ്ങളും ഉയരുന്നുണ്ട്.

ഇവരൊക്കെ ഏതു വിഭാഗക്കാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നും ശ്യാം രാജ് ചോദിക്കുന്നു. അതേസമയം, അയോദ്ധ്യയിലെ വിമാനത്താവളത്തിന്റെ പേര് തന്നെ ഇട്ടിരിക്കുന്നത് മഹർഷി വാത്മീകി ഇൻറർനാഷണൽ എയർപോർട്ട് എന്നാണ്. വനത്തിൽ ജീവിച്ചിരുന്ന രത്‌നാകരൻ എന്ന വാത്മീകിയുടെ ഇന്നത്തെ തലമുറക്കാർ ഉത്തർപ്രദേശിൽ എസ് സി വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുന്നതും. ഇതുകൂടാതെ ഭാരതത്തിലുടനീളമുള്ള ദളിത് വനവാസി വിഭാഗത്തിൽ വനവാസി സന്യാസിമാരെയും അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്. തുറന്നുള്ള ജാതി പറച്ചിലുകൾ അത്ര സുഖമുള്ള ഏർപ്പാടല്ലെങ്കിലും അയോദ്ധ്യ ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിലൂടെ, ഭാരതത്തിലൊട്ടാകെയുണ്ടായ ഉണർവിൽ വിളറി ചിലർ ഇത്തരം പരാമർശങ്ങളുമായി മുന്നോട്ട് വരുമ്പോൾ, ആ കള്ളങ്ങൾ പൊളിക്കാൻ അവരുടെ രീതി തന്നെ പിന്തുടരേണ്ടി വരുന്നുവെന്നും ശ്യാം രാജ് പറയുന്നു. അതേസമയം, ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ക്ഷണിച്ചിട്ടില്ലാത്തതും ഇത് കൊണ്ടാണെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾ പഠിച്ചിട്ട് വേണം വിമർശിക്കേണ്ടത്. കാരണം, ഡൽഹിയിൽ അല്ലാതെ ഒരിടത്തും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരു ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കരുതെന്ന് നിയമമുണ്ട്. അതിനാലാണ് രാഷ്ട്രപതിക്ക് ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കുന്നത്. എന്നാൽ ഈ സത്യം അറിയാമായിരുന്നിട്ടും അത് മറച്ചുവച്ചുകൊണ്ടാണ് പ്രതിപക്ഷ സഖ്യ അംഗങ്ങൾ കള്ളപ്രചാരങ്ങൾ പടച്ചുവിടുന്നത്.

Related Articles

Latest Articles