നടി ഉമാ മഹേശ്വരി അന്തരിച്ചു

CINEMA SERIAL ACTRESS UMA MAHESHWARY DIES

0
uma-maheswari
actress-uma-maheswari-passes-away-at-40

ചെന്നൈ: തമിഴ് സിനിമ സീരിയൽ നടി ഉമാ മഹേശ്വരി(uma maheswari) അന്തരിച്ചു. 40 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മലയാളത്തില്‍ ഉൾപ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

തമിഴ് സീരിയലായ മെട്ടി ഒളിയിലെയിൽ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ‘മെട്ടി ഒളി’ക്ക് പുറമെ,’ ഒരു കഥയുടെ കഥൈ ‘,’ മഞ്ഞല്‍ മഗിമായി ‘തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടീതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഈ ഭാര്‍ഗവി നിലയം’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.