കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട.സ്ത്രീകളുൾപ്പെടെ മൂന്നുപേരാണ് പോലീസ് പിടിയിലായത്.പുതിയങ്ങാടി സ്വദേശിയായ സി.എച്ച് ശിഹാബ് മരക്കാർ കണ്ടി സ്വദേശി സി.സി അൻസാരി, ഭാര്യ ഷബ്ന സിസി എന്നിവരാണ് അറസ്റ്റിലാത്. ഇവരുടെ പക്കൽ നിന്നും മയക്കുമരുന്ന് വിൽപന സംബന്ധിച്ച ശബ്ദ സന്ദേശങ്ങളും മറ്റും പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്
ചെറുകിട രീതിയിൽ മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ . കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന നിസാമിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ കൂടി പോലീസ് കസ്റ്റഡിയിൽ ആയത്. സംഭവത്തിൽ ഇപ്പോളും അന്വേഷണം കർശനമായി തുടരുകയാണ് .

