Sunday, June 16, 2024
spot_img

നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച് മൂന്ന് കുട്ടികൾ; ഒടുവിൽ കണ്ണൂരിൽ വച്ച് റെയിൽ വേ പോലീസിന്റെ പിടിയിൽ; സംഘത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും

കണ്ണൂർ: നാടുവിട്ട് ഗോവയിലേയ്‌ക്ക് പോകാൻ ശ്രമിച്ച മൂന്ന് കുട്ടികൾ റെയിൽ വേ പോലീസിന്റെ പിടിയിൽ. കണ്ണൂരിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഓച്ചിറ സ്വദേശികളായ രണ്ട് ആൺകുട്ടികളെയും ചവറ സ്വദേശിയായ ഒരു പെൺകുട്ടിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ഓച്ചിറ പോലീസിലും ചലറ പോലീസിലും പരാതി നൽകിയിയിരുന്നു. അതേ സമയം നേത്രവതി എക്സ്പ്രസിന്റെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ ടിടിഇ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് റെയില്‍വേ എസ്.ഐ കുട്ടികളുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. കുട്ടികളെ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ സംരക്ഷണകേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റുകയും ചെയ്തു. കുട്ടികളെ കൂട്ടിക്കൊണ്ടുപോരാൻ ബന്ധുക്കളും പോലീസും കണ്ണൂരിലേയ്‌ക്ക് തിരിച്ചു.

Related Articles

Latest Articles