Sunday, May 19, 2024
spot_img

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ; നടപടി കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ .
പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിലാണ് അറസ്റ്റ്. പെരുമ്പാവൂർ പാറപ്പുറം സ്വദേശികളായ അനസ്, ഷിയാസ്, ഷംസുദീൻ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് വി മുരളീധരന്‍ ആവര്‍ത്തിക്കുന്നത്. അപലപിക്കലല്ല അക്രമം ഒഴിവാക്കലാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

Related Articles

Latest Articles