Wednesday, September 23, 2026

അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്‍റെ മക്കളായ (15) അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മരിച്ചത്.

മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Articles

Latest Articles