Tuesday, May 7, 2024
spot_img

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അതിക്രമം; രണ്ട് പേര്‍ക്ക് പരിക്ക്

ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അതിക്രമം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്ത് നിന്ന് പൊലീസ് പത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പലഭാഗത്തും തൃണമൂല്‍ ആക്രമണം തുടര്‍ക്കഥയാണ്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണ്.

എന്നാല്‍ മമതയുടെ ഭീഷണികള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ വീര്യം തളര്‍ത്താന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു. രോഹിങ്ക്യകളേയും, മറ്റ് നുഴഞ്ഞുകയറ്റക്കാരെയും പിന്തുണക്കുന്ന മമത ബംഗാളില്‍ കലാപത്തിന് വഴിയൊരുക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

Related Articles

Latest Articles