Friday, October 2, 2026

കല്‍ക്കരി മോഷണം; തൃണമൂല്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ സിബിഐ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സൗകാത് മോല്ലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ സിബിഐ. കല്‍ക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂല്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ നിന്നും കല്‍ക്കരി മോഷ്ടിച്ചെന്നാണ് കേസ്.

കാനിങ് പര്‍ബ നിയോജകമണ്ഡലത്തിലെ എംഎല്‍എയായ സൗകാത മോല്ല സിബിഐയുടെ കൊല്‍ക്കത്ത ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles