Sunday, May 5, 2024
spot_img

രോഗി മരിച്ചത് ഡിസംബർ 25ന്, വിവരം ബന്ധുക്കളെ അറിയിച്ചത് ഒരു മാസത്തിന് ശേഷം; ആലപ്പുഴയ്ക്ക് പിന്നാലെ തൃശ്ശൂർ മെഡിക്കൽ കോളജിനെതിരെയും ഗുരുതര ആരോപണം

തൃശ്ശൂർ: തൃശ്ശൂരിൽ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് ഒരു മാസത്തിന് ശേഷമെന്ന് ആരോപണം. തൃശ്ശൂർ മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് (Complaint Against Thrissur Medical College). ആലപ്പുഴയിലും സമാനമായ ഒരു സംഭവം ഈയിടയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.

പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബർ 25 ന് ആണെന്നും, എന്നാൽ ഇന്നലെയാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്‌തിട്ടില്ല എന്നായിരുന്നു നേരത്തെ ലഭിച്ച മറുപടി. കോട്ടത്തറ ആശുപത്രിയിൽ നിന്ന് രത്നത്തെ ഡിസംബർ 16 നാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പണമില്ലാതിരുന്നതിനാൽ കൂട്ടിരിപ്പുകാരനായ ബന്ധു നാട്ടിലേക്ക് തിരികെ മടങ്ങുകയായിരുന്നു.

തുടർന്ന് അടുത്ത ദിവസം എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ രോഗബാധ കൂടിയതിനെ തുടർന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി എന്നറിയിച്ചു. പിന്നാലെ തൃശ്ശൂർ മെഡിക്കൽ കോളജിൽ അന്വേഷിക്കുകയും ചെയ്തു, രജിസ്റ്റർ പരിശോധിച്ചപ്പോൾ രത്നമെന്നയാളെ അഡ്മിറ്റ് ചെയ്തതായി വിവരം ലഭിച്ചില്ല എന്നായിരുന്നു മറുപടി. ബന്ധുക്കൾ ഒരുമാസം നിരവധിതവണ അന്വേഷണം നടത്തി എന്നാൽ ഇന്നലെയാണ് രോഗി മരിച്ച വിവരം അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Related Articles

Latest Articles